
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം നേമം യൂണിയനിൽ വെള്ളാപ്പള്ളി നടേശൻ ശതാബ്ദി മന്ദിരത്തിന്റെയും ധന്യ സാരഥ്യത്തിന്റെ രജതജൂബിലി ഹാളിന്റെയും ഉദ്ഘാടനം ഏപ്രിൽ 7ന് രാവിലെ 10ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന യൂണിയൻ തല ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കെ.എ.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ പൂജാലാലിനെ അനുമോദിച്ചുകൊണ്ട് ജനറൽ സെക്രട്ടറി തുടക്കം കുറിക്കും.
മന്ദിരോദ്ഘാടനത്തെക്കുറിച്ചും മറ്റു രജതജൂബിലി ആഘോഷ പരിപാടികളെക്കുറിച്ചും ആലോചിക്കുന്നതിനായി ഇന്നലെ ചേർന്ന ശാഖാ ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും യോഗം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് ഉൗരൂട്ടമ്പലം ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ മേലാംകോട് ശ്രീജിത്ത്, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ വിളപ്പിൽ ചന്ദ്രൻ, നടുക്കാട് ബാബുരാജ്, യൂണിയൻ കൗൺസിലർമാരായ റസൽപുരം ഷാജി, രാജേഷ് ശർമ്മ, ജി. പങ്കജാക്ഷൻ, സജീവ് കുമാർ രാംദേവ്, പാമാംകോട് സനൽ, താന്നിവിള മോഹനൻ, പാടത്തിൽ രഞ്ചൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രതീഷ് കോളച്ചിറ, സെക്രട്ടറി റസൽപുരം സുമേഷ്, വനിതാസംഘം വൈസ് പ്രസിഡന്റ് ശ്രീകല, സെക്രട്ടറി ശ്രീലേഖ, സൈബർ സേന ചെയർമാൻ ഷിബു വിളപ്പിൽ, കൺവീനർ നിജേഷ് ആർ, എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി.