antony-raju

₹ബി.പി.എൽ വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം പരിഗണിക്കും

തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ 2 രൂപ കൺസെഷൻ നിരക്ക് വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ,തന്റെ പ്രസ്താവന മുഴുവനായി വായിച്ചാൽ ഉത്തരം കിട്ടുമെന്നും വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി ആന്റണി രാജു .

പ്രസ്താവന അടർത്തിയെടുത്ത് കാെടുക്കുന്നതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. തിരുത്തേണ്ട വാചകങ്ങൾ ഏതെങ്കിലുമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തിയാൽ തിരുത്തും. കൺസെഷൻ നിരക്ക് പരാമവധി കുറച്ച് വിദ്യാർത്ഥികൾക്ക് സഹായകമാക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. ബി.പി.എൽ വിദ്യാർത്ഥികൾക്ക് സമ്പൂർണ യാത്രാ സൗജന്യം നൽകുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

വിഷയത്തിലെ പ്രതികരിച്ച എസ്.എഫ്‌.ഐയുമായി ഞാൻ സംസാരിച്ചോളാം.കെ.എസ്.യുവിന്റേത് രാഷ്ട്രിയ വിമർശനമാണ്. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ്..പത്ത് വർഷം മുൻപാണ് വിദ്യാർത്ഥികളുടെ കൺസെഷൻ രണ്ട് രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാർത്ഥികൾക്ക് തന്നെ മനഃപ്രയാസമുണ്ടാക്കുന്നു'- മന്ത്രി വിശദീകരിച്ചു.