bha

കല്ലറ: എട്ടുമാസം ഗർഭിണിയായ യുവതിയെ വീട്ടിലെ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടൂർ മണി ഭവനിൽ മണികണ്ഠൻ - ചന്ദ്രിക ദമ്പതികളുടെ മകളും അഭിലാഷിന്റെ ഭാര്യയുമായ ഭാഗ്യയാണ് (21) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ കോട്ടൂരിലെ വീട്ടിലായിരുന്നു സംഭവം. ഏറെ നേരമായിട്ടും ഭാഗ്യയെ മുറിക്ക് പുറത്തേക്ക് കാണാത്തതിനെത്തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ഭർത്താവിന്റെ അമിത മദ്യപാനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തുക്കൾക്കൊപ്പം പതിവായി മദ്യപിക്കുന്ന അഭിലാഷ് കഴിഞ്ഞ ദിവസവും വീട്ടിൽ ഇരുന്ന് മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മേൽനടപടി സ്വീകരിക്കുമെന്ന് പാങ്ങോട് പൊലീസ് അറിയിച്ചു.