തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വൃദ്ധന്റെ കാലൊടിഞ്ഞു. ആനയറ സ്വദേശി തങ്കപ്പൻ ആശാരിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6 മണിയോടെ പാറ്റൂരിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. പാറ്റൂരിൽ നിന്ന് പേട്ടയിലേക്ക് വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ തങ്കപ്പൻ ആശാരിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ തങ്കപ്പൻ ആശാരിയുടെ ഇടതുകാലാണ് ഒടിഞ്ഞത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന പള്ളിത്തുറ സ്വദേശിയായ യുവാക്കൾക്കും നിസാര പരിക്കുണ്ട്. മൂന്നുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.