pilot

 അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് ബൈക്ക് റാലി നടത്തിയ സംഘം കയറിയത് വലിയ സുരക്ഷാവീഴ്ചയെന്ന് വിലയിരുത്തൽ. ഇന്നലെ രാവിലെ 11ന് എ.കെ.ജി സെന്റർ- ജനറൽ ഹോസ്‌പിറ്റൽ റോഡിലായിരുന്നു സംഭവം. പൊലീസിന് വീഴ്ചയുണ്ടായെന്ന നിഗമനത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു.
രാവിലെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് വഴിയൊരുക്കുന്നതിനിടെയാണ് പത്ത് ബൈക്കുകളിലായി ചുവന്ന കൊടി പിടിച്ച സംഘം കടന്നുവന്നത്. നഗരത്തിൽ പുതുതായി ആരംഭിക്കുന്ന ഹോട്ടലിന്റെ പരസ്യ പ്രചാരണവുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ വരവ്. പാർട്ടിക്കാരാണെന്ന ധാരണയിൽ പൊലീസ് അവരെ പോകാൻ അനുവദിച്ചു. എന്നാൽ അൽപ സമയത്തിനകം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തിച്ചേർന്നു. ഇതോടെ ബൈക്കിലെത്തിയ സംഘം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിലായി. സുരക്ഷാ വീഴ്ച്ചയുണ്ടായതായി ബോദ്ധ്യമായതിനെ തുടർന്ന് ബൈക്ക് യാത്രികരെ എം.എൽ.എ ഹോസ്റ്റലിന് സമീപം ജീപ്പ്കൊണ്ട് തടഞ്ഞ് നിയന്ത്രിക്കുകയിരുന്നു .