ani-

വെമ്പായം: മന്ത്രിക്ക് മുന്നിൽ ബങ്കറുകൾക്കുള്ളിലെ ദുരിത ജീവിതം വിവരിച്ച് വെമ്പായം കൊപ്പം സ്വദേശിയും യുക്രൈയിൻ മെഡിക്കൽ വിദ്യാർത്ഥിയുമായ ഹരികൃഷ്ണൻ. കഴിഞ്ഞ ദിവസമാണ് ഹരികൃഷ്ണൻ യുക്രൈയിനിൽ നിന്ന് കൊപ്പത്തുള്ള സരോജാലയത്തിൽ എത്തിയത്. ഹരികൃഷ്ണൻ എത്തിയ വിവരം അറിഞ്ഞ മന്ത്രി ജി.ആർ. അനിൽ, രാവിലെ തന്നെ വീട്ടിൽ എത്തുകയായിരുന്നു. നേരത്തെയും മന്ത്രി ഹരികൃഷ്ണന്റെ മാതാപിതാക്കളെ ആശ്വാസിപ്പിക്കാൻ എത്തിയിരുന്നു.

യുദ്ധം തുടങ്ങി ആദ്യ ആഴ്ച തന്നെ കരുതി വച്ചിരുന്ന ആഹാരസാധനങ്ങൾ തീർന്നു. പിന്നെ പുറത്ത് ഇറങ്ങി വാങ്ങാനും പറ്റാതായി. പുറത്ത് ഷെല്ലിങ്ങും ബോംബിഗ്‌ നടക്കുബോൾ പേടിച്ചു ആഹാരം പോലും കിട്ടാതെ ബങ്കറിൽ ദിവസം തള്ളിനീക്കുകയായിരുന്നുവെന്ന് ഹരികൃഷ്ണൻ പറയുന്നു.