
മലയിൻകീഴ് : ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉത്സവം 21ന് തൃക്കൊടിയേറ്റോടെ ആരംഭിച്ച് 28 ന് ആറാട്ടോടെ സമാപിക്കും.21ന് രാവിലെ 8ന് പന്തീരടിപൂജ,വൈകിട്ട് 4.45-ന് പുഷ്പാലങ്കാര സമർപ്പണം, 6ന് മലയിന്‍കീഴ് ജംഗ്ഷനിൽ തിരുവാഭരണത്തിന് സ്വീകരണം, 6.30-ന് തിരുവാഭരണം ചാർത്തി ദീപാരധന.രാത്രി 7.45-ന് തൃക്കൊടിയേറ്റ്, 8.15 ന് പാഠകം,10 ന് അയിലം ഉണ്ണികൃഷ്ണന്റെ കഥാപ്രസംഗം. 22 ന് രാവിലെ 7.30-ന് ഓട്ടൻതുള്ളൽ,വൈകിട്ട് 5.15 ന് ഭക്തിഗാനസുധ,രാത്രി 7 ന് ഭക്തിഗാനാഞ്ജലി,8 ന് നൃത്തസന്ധ്യ,10 ന് ഗാനമേള. 23 ന് രാവിലെ 11ന് ഉത്സവബലിദർശനം,വൈകിട്ട് 5.15 ന് ഭക്തിഗാനസുധ,7 ന് ചാക്യാർകൂത്ത്,8 ന് നൃത്തനൃത്യങ്ങൾ,10 ന് നാടകം-ജീവിതപാഠം.24 ന് രാവിലെ 7.30-ന് പാഠകം,വൈകിട്ട് 6 ന് ലക്ഷദീപം,കേരളനടനം, ഭരതനാട്യം,രാത്രി 8 ന് ഡാൻസ്,10 ന് കഥകളി-കുചദേവയാനി ചരിതം. 25 ന് രാവിലെ 7.30 ന് നങ്യാർകൂത്ത്,വൈകിട്ട് 5.15 ന് ഭക്തിഗാനാമൃതം, 8 ന് നൃത്തനൃത്യങ്ങൾ,10 ന് കഥകളി-കുചേലവൃത്തം,ദാരികാവധം. 26 ന് രാവിലെ 7.30 ന് നാരായണീയം,വൈകിട്ട് 5.30 ന് ഭക്തിഗാനമേള,വൈകിട്ട് 6.45 ന് നൃത്തസന്ധ്യ,രാത്രി 8 ന് നാടൻപാട്ട്,10 ന് തങ്കച്ചൻ വിതുര നയിക്കുന്ന 'ടമാർ പഠാർ'.27 ന് വൈകിട്ട് 5.30 ന് വിശേഷാൽ നാദസ്വരകച്ചേരി,രാത്രി 7 ന് നൃത്തനൃത്യങ്ങൾ,8 ന് വിശേഷാൽ നിറപറ, 10.30 ന് വലിയകാണിക്ക,11 ന് പള്ളിവേട്ട എഴുന്നള്ളത്ത്.28 ന് രാവിലെ 9 ന് പഞ്ചാരിമേളം,വൈകിട്ട് 4 ന് പാണ്ടിമേളം,കൊടിയിറക്ക്,കുഴയ്ക്കാട് ദേവീക്ഷേത്ര കടവിലേയ്ക്ക് ആറാട്ട് ഘോഷയാത്ര,ആചാരവെടിക്കെട്ട്,രാത്രി 8 ന് വയലിൻ ഫ്യൂഷൻ, 9 ന് ആറാട്ട്,തുടർന്ന് തിരിച്ചെഴുന്നള്ളത്ത്,10 ന് സിത്താര കൃഷ്ണകുമാർ,സച്ചിൻ വാര്യർ എന്നിവർ നയിക്കുന്ന ഗാനമേള, പുലർച്ചെ 4 ന് ആറാട്ട് കലശം.