general

ബാലരാമപുരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ കാറ്റഗറി സംഘടനയായ ചിക്കൻ വ്യാപാരി സമിതി ജില്ലാ കമ്മിറ്റിരൂപീകരണ സമ്മേളനം സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സമിതി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആദർശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചിക്കൻ വ്യാപാരി സമിതി കൊല്ലം ജില്ലാ സെക്രട്ടറി കൊല്ലം ബെന്നി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. എൻ. മധു,​ ചിക്കൻ വ്യാപാരി സമിതി സംസ്ഥാന കമ്മിറ്റി അംഗം മനോജ് സി.പി,​ എ. ശശികുമാർ, വിഴിഞ്ഞം സ്റ്റാൻലി, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജോസ്( പ്രസിഡന്റ് ), വൈസ് പ്രസിഡന്റുമാരായി ബൈജു നെടുമങ്ങാട്, ബാലചന്ദ്രൻ നായർ, സന്തോഷ് പാളയം എന്നിവരെയും സെക്രട്ടറിയായി വിഴിഞ്ഞം സ്റ്റാൻലി, ജോയിൻ സെക്രട്ടറിമാരായി, മുരുകൻ ചാല, സജീർ ,അബ്ദുൾ ജലീൽ എന്നിവരെയും, ട്രഷറായി നേമം സതീഷിനെയും തിരഞ്ഞെടുത്തു.സമിതി ജില്ലാ സെക്രട്ടറി എം.ബാബുജാൻ സ്വാഗതവും എം.സുലൈമാൻ നന്ദിയും പറഞ്ഞു.