granilnss

ആറ്റിങ്ങൽ :ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പ്രാതിനിദ്ധ്യം അത്യാവശ്യമാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. നാഷണൽ സർവീസ് സ്‌കീം സംസ്ഥാന കാര്യാലയത്തിന്റെയും എനർജി മാനേജ്‌മെന്റ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവ.പോളിടെക്‌നിക് കോളേജിൽ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ ശില്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.അൻസാർ .ആർ.എൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഷാജിൽ അന്ത്രു സ്വാഗതം പറഞ്ഞു. ആർ.ആർ.ടി കോഓർഡിനേറ്റർ പ്രസൂൺ മംഗലത്ത്, എൻ.എസ്.എസ് ബ്ലഡ് ബാങ്ക് കോഓർഡിനേറ്റർ ബിജുമോൻ .കെ.ടി ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജിത്ത് .ബി.എസ്,എയ്‌സ്‌ മാക്കത്തോൺ കോഓർഡിനേറ്റർ അൻവർ എന്നിവർ സംസാരിച്ചു.