തിരുവനന്തപുരം: പുതുതലമുറയിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ പാലോട് കേന്ദ്രമാക്കി ജനമൈത്രി എക്സൈസ് സ്ക്വാഡ് രൂപീകരിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. പാലോട് കമ്മ്യൂണിറ്റി സെന്ററിൽ ഡീ അഡിക്ഷൻ സെന്റർ തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്താകെ നാല് ജനമൈത്രി സ്ക്വാഡുകൾ പുതുതായി രൂപീകരിക്കും. പെരിങ്ങമല, വിതുര ആദിവാസി മേഖലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തമാക്കും. ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയവുമായി ഫുട്ബോൾ ക്ലബുകൾ രൂപീകരിക്കും. പഠനം മുടങ്ങിയവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കും. ലഹരിക്ക് അടിമപ്പെട്ടവർക്ക് കൗൺസലിംഗും നൽകുമെന്ന് ഡി.കെ.മുരളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.