തിരുവനന്തപുരം: പഴക്കമേറിയ കനാൽ ശൃംഖലകൾ പുനർനിർമ്മിക്കാൻ 180കോടിയുടെ പദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ളവയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തും. കുറ്റ്യാടി വലതുകര കനാലിൽ കാലപ്പഴക്കം കാരണം 20മീറ്റർ ബണ്ട് ഇടിഞ്ഞു. അറ്റകുറ്റപ്പണിക്ക് 20ലക്ഷം രൂപയുടെ എസ്റ്റിമേറ്ര് ലഭിച്ചിട്ടുണ്ട്. മേൽനോട്ടത്തിന് കണ്ണൂർ ഡിവിഷൻ സൂപ്രണ്ടിംഗ് എൻജിനിയറെ ചുമതലപ്പെടുത്തിയെന്നും ഇ.കെ.വിജയന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.