തിരുവനന്തപുരം: വേനലിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറിലും മറ്റും കുടിവെള്ളമെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിലെ പണം ചെലവഴിക്കാമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. ഇതിന് അനുവാദം നൽകാൻ കളക്ടർമാരോട് നിർദ്ദേശിച്ചു. തൃശൂർ ജില്ലയിൽ അനുമതി നൽകിയിട്ടുണ്ട്. കൂടുതൽ സഹായം നൽകണമെങ്കിൽ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കണം. ഇത് സർക്കാർ പരിഗണിക്കും.
കുടിവെള്ള പൈപ്പ്‌ലൈനുകളുടെ അറ്റകുറ്റപ്പണി ഉടൻ തീർക്കുമെന്നും പമ്പിംഗ് സ്റ്റേഷനുകൾ സജ്ജമാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. ഭൂജലനിരപ്പ് താഴ്ന്നെന്നും 20വർഷം മുൻപുള്ള സ്രോതസുകളിൽ നിന്നുപോലും ജല അതോറിട്ടിക്ക് കുടിവെള്ളമെടുക്കാനാവുന്നില്ലെന്നും പി.സി.വിഷ്‌ണുനാഥിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.