
തിരുവനന്തപുരം: കാലടി സമാന്തര പാലത്തിന്റെ നിർമ്മാണത്തിന് ഉടൻ ടെൻഡർ വിളിക്കുമെന്ന് മന്ത്റി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കാലടി സമാന്തരപാലത്തിന് പൊതുമരാമത്ത് ഡിസൈൻ വിഭാഗം ഡിസൈൻ തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പാലം നിർമ്മാണത്തിന് കഴിഞ്ഞദിവസം ഉപാധിയോടെ സാങ്കേതിക അനുമതി നൽകിയെന്നും എൽദോസ് കുന്നപ്പിള്ളിയുടെ സബ്മിഷന് മറുപടിയായി മന്ത്റി പറഞ്ഞു.
പദ്ധതിക്ക് മുപ്പത് സെന്റ് ഭൂമി ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നപ്പോൾ ഭൂഉടമകൾ സ്ഥലം മുൻകൂർ വിട്ടുനൽകുന്നതിന് സമ്മതം അറിയിച്ചിരുന്നു. ഭൂവുടമകളുടെ സമ്മതപത്രം മുൻകൂറായി ലഭിച്ചിട്ടുണ്ടെന്നും മന്ത്റി പറഞ്ഞു.