m

തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് മെമ്മോ പ്രിന്റ്ഔട്ട് എടുക്കാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യം ഇന്ന് വൈകിട്ട് നാലുമുതൽ ലഭ്യമാക്കും. ഫീസടച്ച ശേഷം 19ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനകം ഹാജരാകാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും. രണ്ടാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ മോപ് അപ് കൗൺസലിംഗ് നടത്തും. വിശദ വിവരങ്ങൾ www.cee.kerala.gov.in,​ ഹെൽപ്പ് ലൈൻ- 04712525300