വെമ്പായം: മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ലേഖാകുമാരി അവതരിപ്പിച്ചു. 39,58,68, 198 രൂപയുടെ പ്രതീക്ഷിത വരവും 36,5293,622 രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പുഴയൊഴുകും മാണിക്കൽ പദ്ധതിക്ക് (50 കോടി), ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി കൃഷി, ഫലവൃക്ഷങ്ങൾ എന്നിവയ്ക്കായി (13 കോടി), കന്യാകുളങ്ങര മാർക്കറ്റ് സമുച്ചയം (12 കോടി), കുടിവെള്ള വിതരണം (30 കോടി), മീനാറ ഇൻഡോർ സ്റ്റേഡിയം (1 കോടി), ടൂറിസം വികസനത്തിന് (2 കോടി), ഹെൽത്ത് ടൂറിസം (43 ലക്ഷം രൂപ), മാലിന്യ സംസ്കരണവും ശുചീകരണവും (1 കോടി), ഭവന നിർമ്മാണം (1 കോടി), ദാരിദ്ര്യ ലഘൂകരണ പരിപാടി (6 കോടി), വനിതാ ശിശുക്ഷേമ പ്രവർത്തനങ്ങൾക്ക് (20 ലക്ഷം), കാർഷിക മേഖലയ്ക്ക് (75,21,912 രൂപ), പട്ടികജാതി വികസനം (22, 69,960 രൂപ), റോഡുകൾ, കലുങ്കുകൾ, കെട്ടിടങ്ങൾ (2,09,99,462) എന്നിങ്ങനെയാണ് പദ്ധതികൾക്കായി തുക വിലയിരുത്തിയിരിക്കുന്നത്.