aw

തിരുവനന്തപുരം: ഇന്നർ വീൽ ക്ളബ് ഒഫ് ട്രിവാൻഡ്രത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ അംഗങ്ങളുടെ ഒത്തുചേരലും കലാപരിപാടികളും സംഘടിപ്പിച്ചു. നിർദ്ധനയായ വീട്ടമ്മയ്‌ക്ക് ചടങ്ങിൽവച്ച് തയ്യൽമെഷീൻ വിതരണം ചെയ്‌തു.

കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം കവടിയാർ കൊട്ടാരത്തിലെ ഗൗരി പാർവതിബായിയും ഗൗരി ലക്ഷ്‌മിബായിയും ചേർന്ന് നിർവഹിച്ചു. പോസ്റ്ററുകളുടെ പ്രദർശനവും ഉണ്ടായിരുന്നു. ആൾ സെയിന്റ്സ് കോളേജുമായി ചേർന്ന് ക്ളബ് അംഗമായ തേജസ്വി മുരളി നിർമ്മിച്ച ' സേഫ്ടി ഫസ്റ്റ് ' എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യപ്രദർശനവും ചർച്ചയും നടന്നു. ഇന്നർ വീൽ ക്ളബ് പ്രസിഡന്റ് ഡോ. ലളിത രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് ലേഖാ ഗോപകുമാർ, സെക്രട്ടറി സന്ധ്യാ പ്രദീപ്, ആൾ സെയിന്റ്സ് കോളേജിലെ ഡോ. സോണിയാ നായർ തുടങ്ങിയവർ പങ്കെടുത്തു.