strike

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പെൻഷൻകാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ)​ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെ.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജി.പരമേശ്വരൻ നായർ, ആർ.രാജന്‍ കുരുക്കൾ, മാമ്പഴക്കര സദാശിവൻ നായർ, നദീറാ സുരേഷ്, മറുകിൽ ശശി, ജെ.ബാബു രാജേന്ദ്രൻ, വി.മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.