custody

തിരുവനന്തപുരം: തി​രു​വ​ല്ല​ത്ത് ​ക​സ്റ്റ​ഡി​യി​ൽ​ ​മ​രി​ച്ച​ ​സു​രേ​ഷി​ന്റെ​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​പ​രി​ക്കു​ക​ളേ​റ്റ​തി​ന്റെ​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യ​തോ​ടെ,​ ​മ​ര​ണ​കാ​ര​ണ​മാ​യ​ ​ഹൃ​ദ​യാ​ഘാ​ത​ത്തി​ന് ​ഇ​ട​യാ​ക്കി​യ​ത് ​ക​സ്റ്റ​ഡി​ ​മ​ർ​ദ്ദ​ന​മാ​ണെ​ന്ന് ​വ്യ​ക്ത​മാ​യി.​ ​ചെ​റു​തും​ ​വ​ലു​തു​മാ​യ​ ​ഒ​രു​ ​ഡ​സ​നോ​ളം​ ​പ​രി​ക്കു​ക​ളാ​ണ് ​ആ​ന്ത​രി​ക​മാ​യി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​അ​തേ​സ​മ​യം,​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​ട്ടേ​ക്കും.
ലാ​ത്തി​കൊ​ണ്ട് ​മ​ർ​ദ്ദി​ച്ചെ​ന്നാ​യി​രു​ന്നു​ ​സു​രേ​ഷി​നൊ​പ്പം​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​നാ​ലു​പേ​രു​ടെ​ ​ആ​ദ്യ​മൊ​ഴി.​ ​ഇ​തു​ ​മാ​റ്റി​പ്പ​റ​യി​ക്കാ​ൻ​ ​നീ​ക്ക​മു​ണ്ട്.​ ​ക​സ്റ്റ​ഡി​മ​ർ​ദ്ദ​ന​ത്തി​ലെ​ല്ലാം​ ​ഈ​ ​അ​ട​വ് ​പ​തി​വാ​ണ്.
ക​ഴി​ഞ്ഞ​ 28​നാ​ണ് ​തി​രു​വ​ല്ലം​ ​നെ​ല്ലി​യോ​ട് ​മേ​ലേ​ച​രു​വി​ള​ ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​സി.​പ്ര​ഭാ​ക​ര​ന്റെ​യും​ ​സു​ധ​യു​ടെ​യും​ ​മ​ക​ൻ​ ​സു​രേ​ഷ് ​(40​)​ ​മ​രി​ച്ച​ത്.​ ​സു​രേ​ഷി​ന്റെ​ ​ഇ​രു​കാ​ലു​ക​ളു​ടെ​യും​ ​കാ​ൽ​മു​ട്ടു​ക​ൾ​ക്ക് ​മു​ക​ളി​ലും​ ​തു​ട​യി​ലും​ ​ക​ഴു​ത്തി​ന്റെ​ ​വ​ല​തു​വ​ശ​ത്ത്താ​ടി​യെ​ല്ലി​നു​ ​താ​ഴെ​യും​ ​ക​ഴു​ത്തി​ന് ​മു​മ്പി​ൽ​ ​ഇ​ട​തു​വ​ശ​ത്തും​ ​ച​ത​ഞ്ഞ​ ​നി​ല​യി​ലാ​ണ് ​തോ​ളി​നു​ ​താ​ഴെ​ ​ഇ​ട​തു​ ​കൈ​യു​ടെ​ ​പി​ൻ​ഭാ​ഗം,​മു​തു​കി​ൽ​ ​മു​ക​ളി​ലും​ ​താ​ഴെ​യും​ ​ഇ​ട​ത്തും​ ​വ​ല​ത്തു​മാ​യി​ ​ആ​റി​ട​ങ്ങ​ളി​ലും​ ​ച​ത​വു​ണ്ട്.​ ​ബൂ​ട്ടി​ട്ട് ​ച​വി​ട്ടു​ക​യോ​ ​ഇ​ടി​ക്കു​ക​യോ​ ​ലാ​ത്തി​ ​പോ​ലു​ള്ള​ ​ആ​യു​ധ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​ഉ​രു​ട്ടു​ക​യോ​ ​ചെ​യ്താ​ൽ​ ​സം​ഭ​വി​ക്കു​ന്ന​ ​വി​ധ​ത്തി​ലു​ള്ള​ ​ച​ത​വു​ക​ളാ​ണ് ​ഇ​വ​യെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്. കേസിൽ

ഉദയകുമാറിനെ ഫോർട്ട് സ്റ്റേഷനിൽ ഉരുട്ടിക്കൊന്നശേഷം വാഹനമിടിച്ചതാണെന്നും രാജ്കുമാറിനെ നെടുങ്കണ്ടം സ്റ്റേഷനിലെ വിശ്രമമുറിയിൽ ക്രൂരമായ മൂന്നാംമുറയ്ക്ക് വിധേയമാക്കി കൊന്നശേഷം ന്യൂമോണിയയാണെന്നും വരുത്തിതീർക്കാൻ ശ്രമിച്ചിരുന്നു.

ഉദയകുമാറിനെ ആളുമാറിയല്ല പിടിച്ചതെന്ന് വരുത്താൻ മോഷണക്കേസെടുത്തശേഷം രേഖകൾ കത്തിച്ചുകളഞ്ഞും പണമൊഴുക്കി സാക്ഷികളെ കൂറുമാറ്റിയിട്ടും സി.ബി.ഐ കേസിൽ രണ്ട് പൊലീസുകാർക്ക് വധശിക്ഷ കിട്ടി. നെടുങ്കണ്ടത്ത് സി.സി.ടി.വി ഓഫാക്കുകയും ശാസ്ത്രീയതെളിവുകൾ കിട്ടാതിരിക്കാൻ മൃതദേഹം മോർച്ചറിയിലേക്ക് മാറ്രുന്നത് വൈകിപ്പിക്കുകയും ചെയ്തു.എന്നിട്ടും 9 പൊലീസുകാർക്കെതിരെ സി.ബി.ഐ കുറ്റപത്രം നൽകി.

ലോക്കപ്പിലെ മരണങ്ങൾ

ഉദയകുമാർ

2005ൽ ഉരുട്ടിക്കൊന്നശേഷം വാഹനാപകടമെന്നാണ് അമ്മയെ പൊലീസ് അറിയിച്ചത്. 13വർഷത്തിനുശേഷം സത്യംതെളിഞ്ഞു.

രാജേന്ദ്രൻ

കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ 2005ഏപ്രിൽ ആറിന് ചോദ്യംചെയ്യലിനിടെ മർദ്ദനമേറ്റ് മരിച്ചു. മോഷണക്കുറ്റമാരോപിച്ചാണ് പിടികൂടിയത്. രണ്ട് പൊലീസുകാർക്ക് ജീവപര്യന്തം കിട്ടി.

സമ്പത്ത്

പുത്തൂർ ഷീലാവധക്കേസിൽ കസ്റ്റഡിയിലിരിക്കേ 2010മാർച്ചിൽ മലമ്പുഴയിലെ കോട്ടേജിലെ മൂന്നാംമുറയിൽ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്യാൻ വാറണ്ടുവാങ്ങിയശേഷം രണ്ട്ഐ.പി.എസുകാരെ സി.ബി.ഐ ഒഴിവാക്കി. പൊലീസുദ്യോഗസ്ഥരെമാത്രം പ്രതിയാക്കി.

ശ്രീജീവ്

പൊലീസുകാരന്റെ ബന്ധുവിനെ പ്രണയിച്ചതിന് കള്ളക്കേസിൽ പാറശാലയിൽ കസ്റ്റഡിയിലെടുത്തു. 2014മേയിലാണ് മരിച്ചത്. സി.ബി.ഐ അന്വേഷിക്കുന്നു.

അബ്ദുൾ ലത്തീഫ്

ടയർമോഷണപരാതിയിൽ 2016ൽ വണ്ടൂർ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ലത്തീഫിനെ പിന്നീട് സ്റ്റേഷനിലെ ടോയ്‌ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കാളിമുത്തു

മോഷണക്കേസിൽ തലശേരിപൊലീസ് 2016ൽ കസ്റ്റഡിയിലെടുത്തു. രണ്ടുദിവസത്തിനുശേഷം ലോക്കപ്പിൽ മരിച്ചു. നാട്ടുകാർ മർദ്ദിച്ചതാണ് മരണകാരണമെന്ന് പൊലീസ്.

ശ്രീജിത്ത്

വാരാപ്പുഴയിൽ 2018ൽ ആളുമാറി സ്പെഷ്യൽസ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ബൂട്ടിന് ചവിട്ടേറ്റ് കുടൽമാല മുറിഞ്ഞാണ് കൊല്ലപ്പെട്ടത്. 11പൊലീസുകാർ പ്രതികൾ.

നവാസ്

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് 2019ൽ മണർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്കപ്പിൽ മരിച്ചു. രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

രാജ്കുമാർ

സാമ്പത്തിക തട്ടിപ്പിൽ പിടികൂടി. ശരീരത്തിൽ 32മുറിവുകൾ. തുടകളിലെ പേശികൾ ചതഞ്ഞു. കാൽവെള്ളയിൽ ഭാരമുള്ള വസ്തുകൊണ്ടടിച്ചു, കാൽവിരലുകളുടെ അസ്ഥി തകർന്നു