
നെയ്യാറ്റിൻകര:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നെയ്യാറ്റിൻകര യൂണിയനിലെ ശാഖാ ഭാരവാഹികളുടെ സമ്മേളനത്തിൽ പൂർണപിന്തുണ പ്രഖ്യാപിച്ചു. നുണപ്രചാരണങ്ങളിലൂടെ എസ്.എൻ.ഡി.പി യോഗത്തെയും നേതൃത്വത്തെയും തകർക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് യോഗം വ്യക്തമാക്കി.യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആവണി.ബി.ശ്രീകണ്ഠൻ സ്വാഗതം പറഞ്ഞു.
യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.സുരേഷ്‌കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ കള്ളിക്കാട് ശ്രീനിവാസൻ, ആർ.സജിത്ത്,എസ്.എൽ.ബിനു, വൈ എസ്.കുമാർ, വനിതാ സംഘം പ്രസിഡന്റ് ഉഷാ ശിശുപാലൻ, സെക്രട്ടറി റീന ബൈജു മുള്ളറവിള,യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി തൊഴുക്കൽ പ്രവീൺ, യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് അരുവിപ്പുറം സുമേഷ് എന്നിവർ പങ്കെടുത്തു.