തിരുവനന്തപുരം : ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ പദ്ധതികൾ വഴിമുടക്കുന്നവരും കാര്യങ്ങൾ വേഗത്തിലാക്കുന്നവരുമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. വഴി തെളിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ നയം. വഴിമുടക്കുന്നവരെ തിരുത്തി, വഴി തുറക്കുന്നവരുടെ ചേരിയിലാക്കാനുള്ള നടപടികളാണ് ടൂറിസം വകുപ്പ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.