photo

പാലോട്: പച്ചക്കറി പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശീയ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിനായി കുഞ്ഞിക്കൈകളാൽ വിളയിച്ച പച്ചക്കറി നൽകി. നന്ദിയോട് പച്ച ദേവസ്വം എൽ.പി സ്കൂളിലെ വിദ്യാർത്ഥികളാണ് സർക്കാർ നൽകിയ പച്ചക്കറിവിത്ത് നട്ട് വിളയിച്ച് ക്ഷേത്രത്തിലെ അന്നദാനത്തിനായി നൽകിയത്.

രണ്ടാമത്തെ തവണയാണ് പച്ചക്കറി നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് ലൈസി, അദ്ധ്യാപകരായ ഷീല, ആർഷ, ഷെഫി, വിദ്യാർത്ഥികളായ ശ്രീപുണ്യ, വൈഷ്ണവ്, എസ്.എം.സി ഭാരവാഹികളായ ഷാജി, മിനീഷ് ശശിധരൻ, ചന്ദ്രശേഖരൻ നായർ എന്നിവരിൽ നിന്ന് ക്ഷേത്രം ഉപദേശകസമിതി വൈസ് പ്രസിഡന്റ് അനൂജ് തുണ്ടുവിളയിൽ പച്ചക്കറി ഏറ്റുവാങ്ങി.