
ബാലരാമപുരം: തിരുവനന്തപുരം ഡിസ്ട്രിക്റ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേമം ഏരിയാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ഇ.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. ടി. സുധീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ പെറ്റവിള ഭാസ്കരൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി. മല്ലിക, ജില്ലാ കമ്മിറ്റി അംഗം നിറമൺകര വിജയൻ എന്നിവർ സംസാരിച്ചു. നിറമൺകര വിജയൻ പ്രസിഡന്റും, ടി. സുധീർ സെക്രട്ടറിയായും എസ്. ദിൽജിത്ത് ട്രഷററായി 23 അംഗ ഏരിയാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.