തിരുവനന്തപുരം:പ്രശസ്ത സാഹിത്യകാരൻ സി.വി.രാമൻ പിള്ളയുടെ ചരമശതാബ്ദി കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി വിവിധ പരിപാടികളോടെ ആചരിക്കും.16ന് ഉച്ചയ്ക്ക് 2ന് സെമിനാറിൽ പ്രൊഫ. ഏ.ജി.ഒലീന,ഡോ.എം.രാജീവ് കുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.ശതാബ്ദി ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തക പ്രദർശനം ലൈബ്രറി ഉപദേശകസമിതി അംഗം പ്രൊഫ.വി.എൻ.മുരളി ഉദ്ഘാടനം ചെയ്തു. കെ.എസ്.രവികുമാർ,നടുവട്ടം ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.