ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സമ്മേളനം പുരവൂർ റിവർ വ്യൂ ഹാളിൽ (ധീരജ് നഗർ)​ നടന്നു. ഡി.വൈ.എഫ്.ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി ബാലവേലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.പി. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. പ്രമോഷ് (ജില്ലാ സെക്രട്ടറി), വി. വിനീത് (പ്രസിഡന്റ്), അനൂപ് (ട്രഷറർ), ആർ.എസ്. അനൂപ് (വൈസ് പ്രസിഡന്റ്), എ.എം. അൻസാരി(സംസ്ഥാന കമ്മിറ്റി അംഗം), സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ എസ്. ലെനിൻ എന്നിവർ സംസാരിച്ചു. അഞ്ചുതെങ്ങ് മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും, ആറ്റിങ്ങൽ എം.എസ്.എം.ഇയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി വിഷ്ണുചന്ദ്രൻ (സെക്രട്ടറി),​ ​അനസ് എസ് (പ്രസിഡന്റ്)​,​ സുജ( ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.