തിരുവനന്തപുരം: അനന്തപുരി നിവാസികൾക്ക് ഷഹബാസ് അമന്റെ പാട്ടുകൾ ആസ്വദിക്കാൻ അവസരം. 17ന് രാത്രി എട്ടിന് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് ' മധുരമായ്... നിന്നെ' എന്ന സംഗീത പരിപാടി നടക്കുക. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം, സംസ്ഥാന മാദ്ധ്യമ പുരസ്‌കാരങ്ങൾ, സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് എന്നിവയുടെ വിതരണ ചടങ്ങിനോടനുബന്ധിച്ചാണ് ഷഹബാസ് പാടുന്നത്. വൈകിട്ട് 5.30ന് ആരംഭിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.