തിരുവനന്തപുരം: 2000 ജനുവരി ഒന്ന് മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ തൊഴിൽ രജിസ്‌ട്രേഷൻ പുതുക്കാത്തതിനാൽ സീനിയോരിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾക്ക് സീനിയോരിറ്റി നിലനിറുത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കുന്നതിന് അവസരം. രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 06/2021 എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർക്കാണ് അവസരം. ഇത്തരക്കാർ സീനിയോരിറ്റി പുതുക്കുന്നതിനുള്ള അപേക്ഷയും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പും സഹിതം ഏപ്രിൽ 30ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.