തിരുവനന്തപുരം: അദ്ധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ച് വിജിലൻസ് പിടിയിലായ ആർ. വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ജൂനിയർ സൂപ്രണ്ട് ആയ ആർ. വിനോയ് ചന്ദ്രൻ ഗയിൻ പി.എഫിന്റെ സംസ്ഥാന നോഡൽ ഓഫീസറാണ്. വിനോയ് ചന്ദ്രനെതിരെ വകുപ്പ്തല അച്ചടക്ക നടപടിയും അടിയന്തരമായി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.