ആര്യനാട്: സി.പി.ഐ ഇറവൂർ ബ്രാഞ്ച് സമ്മേളനം അരുവിക്കര മണ്ഡലം സെക്രട്ടറി സഖാവ് എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം വൈസ് പ്രസിഡന്റ് പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സെക്രട്ടേറിയറ്റ് അംഗവും, കിസാൻ സഭാ സംസ്ഥാന കമ്മിറ്റി അംഗവുമായ ഈഞ്ചപ്പുരി സന്തു, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവൂർ പ്രവീൺ, ബ്ലോക്ക് പഞ്ചായത്തംഗം കെ. ഹരി സുധൻ, കെ മഹേശ്വരൻ, ചൂഴ ഗോപൻ, കെ.വിജയകുമാർ, എ.സുകുമാരൻ, അബൂസാലി, പൊട്ടൻചിറമോഹനൻ, ഈഞ്ചപ്പുരി അനിൽ, പ്രമോദ്, ഷെർളി രാജ്, അഖിൽ തുടങ്ങിയവർ സംസാരിച്ചു.