ആറ്റിങ്ങൽ: വിദ്യാർത്ഥി കൺസെക്‌ഷനുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ പ്രതിഷേധിച്ചു. രണ്ടുരൂപ യാത്ര ഇളവ് വിദ്യാർത്ഥി സമൂഹത്തിന് നാണക്കേടാണെന്നും യാത്രാ ഇളവ് വർദ്ധിപ്പിക്കണമെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിട്ടുള്ള ഗതാഗത വകുപ്പ് മന്ത്രി നടത്തിയ പരാമർശം പ്രതിഷേധാർഹമാണെന്നും, ഈ പ്രസ്താവന തിരുത്തി മന്ത്രി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് എ.ഐ.എസ്.എഫ് ജില്ലയിൽ നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അമജേഷ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പി. എസ്. ആന്റസ്, എക്സിക്യൂട്ടീവ് അംഗം അനന്തു സതീശൻ, മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു, ജില്ലാ എക്സിക്യൂട്ടീവ് അംഗം വൈശാഖ് വെഞ്ഞാറമൂട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആദർശ്, അഭിജിത്ത്, ശ്രീദത്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് നവീൻ, ഗോകുൽ, സുകൃത, സിദ്ദിഖ് എന്നിവർ സംസാരിച്ചു.
|
|
|