ചേരപ്പള്ളി : മീനാങ്കലിലും സമീപപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കണമെന്ന് സി.പി.ഐ മീനാങ്കൽ എ,ബി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മീനാങ്കൽ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടേറിയറ്റ് അംഗം പുറുത്തിപ്പാറ സന്തോഷ്,ഷിജു സുധാകർ,ഐത്തി അശോകൻ,ജി.സന്തോഷ്, മലയടി വിജയകുമാർ,ഐത്തി സനൽ,വി.എസ്. സുനിൽകുമാർ,എ.എം.സാലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:എ ബ്രാഞ്ച് വി.എസ്. സുനിൽകുമാർ (സെക്രട്ടറി),വത്സലകുമാരി (അസി.സെക്രട്ടറി), ബി ബ്രാഞ്ച് എ.എം.സാലി (സെക്രട്ടറി), ദിവ്യ (അസി. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.