k-rail

തിരുവനന്തപുരം: കെ-റെയിൽ പദ്ധതി രഹസ്യമായി കൊണ്ടുവന്നതല്ലെന്നും, ഇത് നടപ്പാക്കിയേ തീരൂവെന്നും. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അടിയന്തിര പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സിൽവർലൈനിനെ ആത്മാർത്ഥമായി എതിർക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയുള്ള പ്രതിഷേധം മാത്രമാണ് നടക്കുന്നത്. ഇപ്പോൾ പ്രതിപക്ഷനിര തുറന്നു കാട്ടപ്പെട്ടിരിക്കുകയാണെന്നും .മുഖ്യമന്ത്രി പറഞ്ഞു.രണ്ടര മണിക്കൂർ നീണ്ട ചർച്ചയ്ക്കും മുഖ്യമന്ത്രിയുടെ മറുപടിക്കും ശേഷം പ്രമേയം സഭ തള്ളി. മറുപടി തൃപ്തികരമല്ലെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി.

മുൻ യു.ഡി.എഫ്.സർക്കാരും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി പ്രകടനപത്രികയിലും വാഗ്ദാനം ചെയ്തിരുന്നതാണ് സിൽവർലൈൻ പദ്ധതി.റെയിൽബോർഡ് ചെയർമാനുമായി ചർച്ച നടത്തിയാണ് സ്പെഷ്യൽ പർപ്പസ് വെഹിക്കിളുണ്ടാക്കിയത്.സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമാണിത്. .സംശയങ്ങൾ ആർക്കുണ്ടെങ്കിലും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ സാമ്പത്തിക സ്ഥിതി നോക്കി ഒരു വികസനവും നടത്താനാവില്ല.കേന്ദ്രസർക്കാരും വിവിധ സംസ്ഥാനങ്ങളും വികസനപദ്ധതികൾ നടപ്പാക്കുന്നത് .വായ്പയെടുത്തിട്ടാണ്. സിൽവർലൈനിനായി സംസ്ഥാനം നേരിട്ട് വായ്പയെടുക്കുന്നില്ല. സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ വായ്പയെടുക്കുകയും സർക്കാർ ഗ്യാരന്റി നൽകുകയുമാണ്.കിഫ്ബിക്കും ഇതേ രീതിയാണ്.മാത്രമല്ല 40വർഷത്ത തിരിച്ചടവ് കാലാവധിയുണ്ട്. പലിശ 0.2ശതമാനം മുതൽ 1.5ശതമാനം മാത്രം. കടക്കെണിവിവാദം ഉയർത്തുന്നത് വികസനത്തെ തുരങ്കം വയ്ക്കാനാണ്.

സംസ്ഥാനത്തെ ക്വാറികളെല്ലാം ഉപയോഗിച്ചാൽ പശ്ചിമഘട്ടം തകരുമെന്നത് ബാലിശമായ വാദമാണ്.സംസ്ഥാനത്തെ ക്വാറികളൊന്നും പശ്ചിമഘട്ടത്തിലല്ല.കോൾ നെൽപാടങ്ങളിലൂടെ തൂണുകളിലും കടലുണ്ടി പക്ഷിസങ്കേതത്തിൽ നിലവിലെ റെയിൽപാതയോട് ചേർന്നും മാടായിപാറയിൽ തുരങ്കത്തിലൂടെയുമാണ് പാത കടന്നുപോകുന്നത്. വനഭൂമി ഇതിനാവശ്യമില്ല..രാജ്യത്ത് ഏഴ് അതിവേഗ റെയിൽപാത നിർമ്മിക്കുന്നുണ്ട്.അവിടൊന്നും കോൺഗ്രസ് പദ്ധതിയെ എതിർക്കുന്നില്ല. പദ്ധതി നടപ്പാക്കുന്നതിലൂടെ 2.8ലക്ഷം ഗ്രാം കാർബൽ എമിഷൻ ഒഴിവാക്കാനുമാകും. . നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ ശാസ്ത്രീയമാർഗ്ഗം തേടും. സംസ്ഥാനത്തെ വിഭജിച്ച് മതിലുകളും കെട്ടില്ല.നിലവിൽ കല്ലിടുന്നതിൽ ആർക്കും ആശങ്കവേണ്ട. കോടതി അനുമതിയോടെ സാമൂഹ്യആഘാതപഠനത്തിനാണിതെതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സി​ൽ​വ​ർ​ ​ലൈ​ൻ​ ​വ​രേ​ണ്യ
വ​ർ​ഗ്ഗ​ത്തി​ന്:​വി.​ഡി.​സ​തീ​ശൻ

₹​പ​ദ്ധ​തി​ക്കാ​യി​ ​ഡാ​റ്റാ​ ​തി​രി​മ​റി​യും
കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ ​സ്വാ​ഭാ​വി​ക​ ​മ​ര​ണ​ത്തി​ന് ​വി​ട്ടാ​ണ് ​വ​രേ​ണ്യ​വ​ർ​ഗ​ത്തി​നു​ ​വേ​ണ്ടി​ ​സ​ർ​ക്കാ​ർ​ ​സി​ൽ​വ​ർ​ലൈ​ൻ​ ​ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും,​ ​ഇ​തം​ഗീ​ക​രി​ച്ചു​ ​കി​ട്ടാ​ൻ​ ​ഡാ​റ്റാ​ ​തി​രി​മ​റി​ ​ന​ട​ത്തി​യെ​ന്നുംപ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​ടി​യ​ന്തി​ര​പ്ര​മേ​യ​ ​ച​ർ​ച്ച​യി​ൽ​ ​ആ​രോ​പി​ച്ചു.
സി​ൽ​വ​ർ​ ​ലൈ​ൻ​ ​വി​ജ​യ​ക​ര​മാ​ക​ണ​മെ​ങ്കി​ൽ​ ​എ​ൻ.​എ​ച്ച്.​വീ​തി​ ​കൂ​ട്ട​രു​തെ​ന്നാ​ണ് ​ഡി.​പി.​ആ​റി​ൽ​ ​പ​റ​യു​ന്ന​ത്.​ ​അ​ഥ​വാ​ ​കൂ​ട്ടി​യാ​ൽ​ ​ടോ​ൾ​ ​നി​ര​ക്ക് ​ഉ​യ​ർ​ത്ത​ണം.​ ​തീ​വ​ണ്ടി​ക​ളി​ലെ​ ​യാ​ത്രാ​നി​ര​ക്ക് ​ഉ​യ​ർ​ത്തി​യി​ല്ലെ​ങ്കി​ലും​ ​സി​ൽ​വ​ർ​ ​ലൈ​നി​ന് ​ആ​ളെ​ ​കി​ട്ടി​ല്ലെ​ന്നും​ ​പ​റ​യു​ന്നു​ണ്ട്.​ ​മ​റ്റു​ ​പൊ​തു​ഗ​താ​ഗ​ത​ ​സം​വി​ധാ​ന​ങ്ങ​ളെ​ ​വി​ഴു​ങ്ങു​ന്ന​ ​രീ​തി​യി​ലേ​ക്കാ​ണ് ​സി​ൽ​വ​ർ​ലൈ​ൻ​ ​പോ​കു​ന്ന​ത്.​പ​ദ്ധ​തി​ ​ലാ​ഭ​ക​ര​മാ​ണെ​ന്നു​ ​വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ​ ​ഡാ​റ്റാ​യി​ൽ​ ​തി​രി​മ​റി​ ​ന​ട​ത്തി.​പ​ദ്ധ​തി​യു​ടെ​ ​പ്ര​ഥ​മി​ക,​അ​ന്തി​മ​ ​സാ​ധ്യ​താ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ടു​ക​ളി​ലെ​യും​ ​ഡി.​പി.​ആ​റി​ലെ​യും​ ​ക​ണ​ക്കു​ക​ൾ​ ​ത​മ്മി​ൽ​ ​വ​ലി​യ​ ​വ്യ​ത്യാ​സ​മു​ണ്ട്.​ ​ഡാ​റ്റ​ ​തി​രി​മ​റി​ ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​പ​ഠ​നം​ ​ന​ട​ത്തി​യ​ ​സി​സ്ട്ര​യു​ടെ​ ​ത​ല​വ​ൻ​ ​അ​ലോ​ക് ​കു​മാ​ർ​വ​ർ​മ​ ​വെ​ളി​പ്പെ​ടു​ത്തി​യ​തും.
സി​ൽ​വ​ർ​ ​ലൈ​നി​നെ​ ​എ​തി​ർ​ത്ത​ ​ക​വി​ക​ളും​ ​എ​ഴു​ത്തു​കാ​രും​ ​അ​പ​മാ​നി​ക്ക​പ്പെ​ടു​ന്ന​ ​കാ​ല​മാ​ണി​ത്.​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​സ്‌​റ്റൈ​ലി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പെ​രു​മാ​റു​ന്ന​ത്.​ ​പ​ദ്ധ​തി​ക​ളെ​ ​എ​തി​ർ​ത്താ​ൽ​ ​തീ​വ്ര​വാ​ദി​ക​ളും​ ​ദേ​ശ​ദ്രോ​ഹി​ക​ളു​മാ​ക്കും.​ ​ഇ​ത് ​ഏ​കാ​ധി​പ​തി​ക​ളു​ടെ​ ​പൊ​തു​ ​സ്വ​ഭാ​വ​മാ​ണ്.​ ​ഇ​വി​ടെ​ ​സം​വാ​ദ​ങ്ങ​ളാ​ണ് ​വേ​ണ്ട​ത്.​ ​എ​തി​ർ​പ്പു​ക​ളെ​യും​ ​ആ​ശ​ങ്ക​ക​ളെ​യും​ ​ഉ​ത്ക​ണ്ഠ​ക​ളെ​യും​ ​അ​ഭി​മു​ഖീ​ക​രി​ക്ക​ണം.​ ​ജ​ന​വി​ധി​ ​എ​ന്തും​ ​ചെ​യ്യാ​നു​ള്ള​ ​അ​ധി​കാ​ര​മാ​ണെ​ന്ന് ​തെ​റ്റി​ദ്ധ​രി​ക്ക​രു​ത്.​ ​നി​ശ​ബ്ദ​മാ​ക്കി​യും​ ​അ​ടി​ച്ച​മ​ർ​ത്തി​യും​ ​മ​ർ​ദ്ദി​ച്ചു​മ​ല്ല​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കേ​ണ്ട​ത്.​ ​സി​ൽ​വ​ർ​ ​ലൈ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​മ​ര​ങ്ങ​ളെ​ ​അ​ടി​ച്ച​മ​ർ​ത്താ​ൻ​ ​ന​ട​ക്കു​ന്ന​ ​മ​ർ​ദ്ദ​ന​ങ്ങ​ൾ​ ​ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്.​ ​കേ​ര​ള​ത്തെ​ ​ഒ​രു​ ​ബ​നാ​ന​ ​റി​പ്പ​ബ്ലി​ക്കാ​ക്കി​ ​മാ​റ്റാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.