തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്‌മാരക സംഗീത നാട്യകലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർണാടക സംഗീത ത്രിമൂർത്തികളിലെ ത്യാഗരാജ സ്വാമികളുടെ ആരാധന 20ന് വൈകിട്ട് ശ്രീ ചിത്തിര തിരുനാൾ സ്‌കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക് ഹാളിൽ നടക്കും.
ചടങ്ങ് വി.കെ. പ്രശാന്ത് എം.എൽ.എ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രസിദ്ധ സംഗീതാചാര്യന്മാർ നയിക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനവും സംഗീതാർച്ചനയും നടക്കും. ആജ്ഞനേയ പൂജയോടുകൂടി ആരാധന സമാപിക്കും.