
പാറശാല: വണ്ടിച്ചിറ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് സമീപത്തായി പ്ലാസ്റ്റിക് മാലിന്യ സംസ്കരണശാല സ്ഥാപിക്കുന്നതിനുള്ള പഞ്ചായത്ത് നടപടിക്കെതിരെയും, ഉടമയറിയാതെ ഭൂമി തട്ടിയെടുത്ത സഹകരണ സംഘം നടപടിക്കെതിരെയും മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം എം.വിൻസെന്റ് എംഎൽ.എ ഉദ്ഘാടനം ചെയ്തു. അടിയന്തരമായി പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നും, പാവപ്പെട്ട വീട്ടമ്മയ്ക്കും വികലാംഗനും ബാങ്ക് ഭൂമി തിരികെ പതിച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരശുവയ്ക്കൽ ജംഗ്‌ഷനിൽ ചേർന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.ടി.ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കൊറ്റാമം വിനോദ്, പാറശാല സുധാകരൻ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.എസ്.അനിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, ഡി.സി.സി അംഗം അഡ്വ.ജോൺ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കൊറ്റാമം മോഹനൻ, വി.കെ. ജയറാം, പരശുവയ്ക്കൽ ഗോപൻ, ക്രിസ്തുദാസ്, ലിജിത് തുടങ്ങിയവർ പങ്കെടുത്തു.