തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന ആളൂർ പ്രഭാകരന്റെ നിര്യാണത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു. ആളൂരിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും മാത്രമല്ല പൊതുസമൂഹത്തിന് കനത്ത നഷ്ടമാണെന്ന് കാനം അനുശോചന സന്ദേശത്തിൽ പറഞ്ഞു.