
തിരുവനന്തപുരം: പാകിസ്ഥാൻ ചാരസംഘടനകളുടെ ഹണിട്രാപ്പിൽ കുടുങ്ങരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പി അനിൽകാന്തിന്റെ മുന്നറിയിപ്പ്. സേനകളിൽ നിന്ന് രഹസ്യം ചോർത്താൻ പാക് സംഘങ്ങൾ ഹണിട്രാപ്പിലൂടെ ശ്രമിക്കുന്നതായാണ് ഡി.ജി.പിയുടെ സർക്കുലറിൽ പറയുന്നത്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്നാണ് സർക്കുലർ ഇറക്കിയത്.