
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 25 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷവിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നര വർഷം അധികതടവ് അനുഭവിക്കണം. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെയാണ് (22) പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.
2020ലായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ട പെൺകുട്ടിയെ പുലർച്ചെ വീട്ടിലെത്തിയാണ് നൗഫൽ പീഡിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.