dayabai

തിരുവനന്തപുരം: വനിതകൾ കരുണയുടെയും മൂല്യബോധത്തിന്റെയും മാതൃകകളാകണമെന്ന് സാമൂഹ്യപ്രവർത്തക ദയാബായ് പറഞ്ഞു.പോങ്ങുംമൂട് സെന്റ് അൽഫോൺസാ മാതൃപിതൃവേദിയുടെ ആഭിമുഖ്യത്തിൽ പാരീഷ് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ദേശീയ സാമൂഹ്യ സേവനത്തിനുള്ള വനിതാരത്ന പുരസ്‌കാരം ലഭിച്ച ശാന്താ ജോസിനെ ചടങ്ങിൽ ആദരിച്ചു. ഇടവകയിലെ മുതിർന്ന വനിതകളെയും ആദരിച്ചു.ഇടവകയിലെ മാതൃ പിതൃവേദി യൂണിറ്റിന്റെ പ്രവർത്തന വർഷ ഉദ്ഘാടനം ഫെറോനാ ഡയറക്ടർ ഫാ.സോണി പള്ളിച്ചിറയിൽ നിർവഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. മോബൻ ചൂരവടി, മാതൃവേദി പ്രസിഡന്റ് സ്വപ്ന ജോർജ്, പിതൃവേദി പ്രസിഡന്റ് ജോണി കൊല്ലിയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് മാതൃവേദിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു.