football

പാറശാല:പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്ലാമൂട്ടുക്കട (വോളിബാൾ),പൊഴിയൂർ - പരുത്തിയൂർ (ഫുട്‍ബാൾ),ചെറുവാരക്കോണം (ക്രിക്കറ്റ്), ഉച്ചക്കട (കബഡി) എന്നിവിടങ്ങളിലായി നടന്ന ഗെയിംസ് ഫെസ്റ്റ് സമാപിച്ചു. പ്ലാമൂട്ടുക്കടയിൽ നടന്ന സമാപന സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ.വിനീത്കുമാരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് ആൽവേഡിസ,കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജ്ജുനൻ,പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്എൽ.മഞ്ചുസ്മിത,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൂര്യ എസ്.പ്രേം,കുമാർ.എം,ഷിനി എന്നിവർ പങ്കെടുത്തു.മത്സര ഫലങ്ങൾ: വിജയികൾ, റണ്ണറപ്പ് എന്ന ക്രമത്തിൽ (1) ക്രിക്കറ്റ്- (പാറശാല), തിരുപുറം; (2) വോളിബാൾ -കുളത്തൂർ,പാറശാല; (3) ഫുട്‌ബാൾ - കുളത്തൂർ,പൂവാർ; (4) കബഡി - കാരോട്, കുളത്തൂർ. ഫോട്ടോ : പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗെയിംസ് ഫെസ്റ്റിലെ ഫുട്ബാൾ വിഭാഗത്തിൽ വിജയികളായ കുളത്തൂർ പഞ്ചായത്തിന്റെ ടീമിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അവാർഡ് സമ്മാനിക്കുന്നു.