iffk

തിരുവനന്തപുരം: ചലച്ചിത്രമേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം നാളെ ആരംഭിക്കും.
പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിലെ വിവിധ കൗണ്ടറുകളിൽ ആരംഭിക്കുന്നത്. പ്രതിനിധികൾക്ക് ഐ.ഡി പ്രൂഫുമായെത്തി ഫെസ്റ്റിവൽ കിറ്റ് കൈപ്പറ്റാം.

കൂടുതലായി അനുവദിച്ച പാസുകൾക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ തുടരുകയാണ്. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: https://registration.iffk.in. ഫോൺ: 8304881172.