വിഴിഞ്ഞം: 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സി.പി.ഐ തിരുവല്ലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സായാഹ്ന സദസ് സംഘടിപ്പിച്ചു. സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം
കെ.എസ്. മധുസൂദനൻ നായർ മുഖ്യപ്രഭാഷണം നടത്തി. നേമം മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം അഡ്വ. പ്രതാപ് സിംഗ് ഉദ്ഘാടനം ചെയ്തു. തിരുവല്ലം എൽ.സി സെക്രട്ടറി തിരുവല്ലം പ്രദീപ് അദ്ധ്യക്ഷനായ യോഗത്തിൽ എ.ഐ.ടി.യു.സി നേമം മണ്ഡലം വൈസ് പ്രസിഡന്റ് പനത്തുറ ബൈജു, സി.പി.ഐ നേമം മണ്ഡലം കമ്മിറ്റി അംഗം എ.ആർ. സന്തോഷ്,
ബി.കെ.യു തിരുവല്ലം മേഖലാ സെക്രട്ടറി വെള്ളാർ സാബു, എ.ഐ.വൈ.എഫ് തിരുവല്ലം എൽ.സി സെക്രട്ടറി രാജേഷ്, കെ. മൃത്യൂഞ്ജയൻ, ആർ.മധു, വാഴമുട്ടം മോഹനൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. സി.പി ഐ നേമം ലോക്കൽ കമ്മിറ്റി നേമം ജംഗ്‌ഷനിൽ നടത്തിയ ഐക്യദാർഢ്യ സായാഹ്ന സദസ് സി.പി.ഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ.സി സെക്രട്ടറി ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.