
തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഡീനും ശങ്കരാചാര്യ കോളേജ് പരീക്ഷാ കൺട്രോളറുമായിരുന്ന ഡോ. ആർ. സുകുമാരൻ നായർ (93) പെരുന്താന്നി പി.ആർ. സുകുമാരൻ റോഡ്, സി.ആർ.എ 235 ശാന്താസദനത്തിൽ നിര്യാതനായി. നാഷണൽ കൗൺസിൽ ഒഫ് ടീച്ചർ എഡ്യൂക്കേഷൻ ആയുഷ്‌ക്കാല മെമ്പർ ആയിരുന്നു.
ഭാര്യ: ശാന്തകുമാരിഅമ്മ (കാരക്കോണം മേടക്കട കുടുംബാംഗം). മക്കൾ: ഡോ. രാംകുമാർ (ഡീൻ, രാജീവ്ഗാന്ധി വെറ്ററിനറി കോളേജ്, പോണ്ടിച്ചേരി), അഡ്വ. പ്രേംകുമാർ (അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ ആൻഡ് ഗവ. പ്ളീഡർ, തിരു.), ഷൈലജ. മരുമക്കൾ: ഡോ. വിദ്യാ രാംകുമാർ (ചെയർപേഴ്സൺ, സ്ത്രീധന നിരോധന ഉപദേശക ബോർഡ്, പോണ്ടിച്ചേരി), ശ്രീലേഖ കെ (ടീച്ചർ, ചിന്മയ, വഴുതക്കാട്), ശ്രീനിവാസൻ നായർ. സംസ്കാരം: നാളെ വൈകിട്ട് 3ന് തൈക്കാട് ശാന്തികവാടത്തിൽ.