
തിരുവനന്തപുരം: രണ്ടാം കയർ പുനഃസംഘടന പദ്ധതി ഊർജ്ജിതമായി നടപ്പിലാക്കി വരുന്ന അവസരത്തിൽ കയർമേഖലയ്‌ക്ക് കുതിപ്പേകുന്ന ബഡ്‌ജറ്റാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്ന് കയർഫെഡ് ചെയർമാൻ അഡ്വ.എൻ. സായികുമാർ പറഞ്ഞു. കയർ മേഖലയ്‌ക്ക് മതിയായ തുക നീക്കിവച്ച സർക്കാരിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.