river

വെഞ്ഞാറമൂട്: പുഴയൊഴുകും മാണിക്കൽ പദ്ധതിയുടെ ഭാഗമായി വൻ ജനപങ്കാളിത്തത്തോടെ പുഴ ശുചീകരണത്തിന് തുടക്കമായി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പുഴ ശുചീകരണം സംഘടിപ്പിച്ചത്. മദപുരം ഇരപ്പ്കുഴി മുതൽ വെള്ളാണിക്കൽ ചന്നൂർ വരെയുള്ള പുഴയുടെ ഒൻപത് കേന്ദ്രങ്ങളിലാണ് ശുചീകരണം നടന്നത്. നാട് ഒന്നാകെ കൂടിയതോടെ പുഴ ശുചീകരണം ജനകീയ ഉത്സവമായി മാറി.

ഒൻപത് കേന്ദ്രങ്ങളിൽ ഒരേ സമയത്താണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. തൈക്കാട് താമര ഭാഗത്ത് നടന്ന ശുചീകരണം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് കുമാർ അദ്ധ്യക്ഷനായി. സിൻഡിക്കേറ്റംഗം ബി. ബാലചന്ദ്രൻ, എസ്. സുധീഷ്, ജി. രാജേന്ദ്രൻ, ജെ.എൻ ഹരികുമാർ, എ. യശോധരൻനായർ തുടങ്ങിയവർ സംസാരിച്ചു.

ആലിയാട് - കാപ്പിക്കുന്ന് പാലത്തിൽ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുഷ്പലത അദ്ധ്യക്ഷതയായി. സദാശിവൻ നായർ സംസാരിച്ചു. വേളാവൂർ ജംഗ്ഷനിൽ നവകേരളം കർമ്മപദ്ധതി സംസ്ഥാന കോഓർഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. വിജയകുമാരി അദ്ധ്യക്ഷയായി. ഷോബി, എ.എ. ജവാദ്, സുധർമ്മണി, വിഭു പിരപ്പൻകോട് എന്നിവർ സംസാരിച്ചു.

വെമ്പായം ജംഗ്ഷനിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. ബിന്ദു അദ്ധ്യക്ഷയായി. സി.പി.എം ഏരിയ സെക്രട്ടറി ഇ.എ. സലിം, ആർ. അനിൽ, എ.നൗഷാദ്, ശ്യാമള തുടങ്ങിയവർ സംസാരിച്ചു. മണ്ഡപം ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. ഷീലാകുമാരി ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ നസീർ അദ്ധ്യക്ഷനായി.എം. മനോജ് കുമാർ, ജി. വിശ്വകുമാർ തുടങ്ങിയവർ സംസാരിച്ചു.

കട്ടയ്ക്കലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം ഉദ്ഘാടനം ചെയ്തു. ലതിക അദ്ധ്യക്ഷയായി. ടി. നന്ദു, എസ്. രാധാകൃഷ്ണൻ, വിജയകുമാരി, ബി.എസ്. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

മൂളയം പാലത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി. അലക്സ് ഉദ്ഘാടനം ചെയ്തു. സഹീറത്ത് ബീവി അദ്ധ്യക്ഷയായി. കെ. അനി, ഗീതാകുമാരി, രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

പ്ലാക്കീഴ് ജംഗ്ഷനിൽ ശുചിത്വ മിഷൻ ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റ് ഡയറക്ടർ കെ.എസ്. പ്രവീൺ ഉദ്ഘാടനം ചെയ്തു. എസ്. ലേഖകുമാരി അദ്ധ്യക്ഷയായി. ജ്യോതി ലക്ഷ്മി, എം.എസ്. രാജു, എം.എസ്. ശ്രീവത്സൻ, മഹേന്ദ്രൻ, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.

ചന്നൂർക്കടവിൽ കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷനായി. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു, എൻ. ജഗജീവൻ, ബിനു തുടങ്ങിയവർ സംസാരിച്ചു