തിരുവനന്തപുരം: കോൺഗ്രസിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് പട്ടികജാതി സമുദായത്തിന് നൽകണമെന്ന് കേരള ചേരമർ സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ 36 വർഷമായി രാജ്യസഭാ സീറ്റിൽ പട്ടികജാതിയിൽപ്പെട്ട ഒരാളെപ്പോലും എടുത്തിട്ടില്ല. ഹൈക്കമാൻഡ് ഇടപെട്ട് വർഷങ്ങൾ കൊണ്ട് മാറ്റിനിർത്തപ്പെട്ട സമുദായത്തിന് ഒഴിവുവന്ന സീറ്റിലേക്ക് അവസരം നൽകണമെന്ന് കെ.സി.എസ് സംസ്ഥാന പ്രസിഡന്റ് കടകംപള്ളി മണിലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.