
ബാലരാമപുരം:അയ്യാ വൈകുണ്ഠ സ്വാമികളുടെ ഇരന്നൂറ്റിപതിമൂന്നാത് ജയന്തി ആഘോഷം വി.എസ്.ഡി.പി ശിവാലയക്കോണം സമത്വ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു.ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു.സമാജം പ്രസിഡന്റ് ശിവാലയം തുളസി അദ്ധ്യക്ഷത വഹിച്ചു.വി.എസ്.ഡി.പി സംസ്ഥാന സെക്രട്ടറി വണ്ടന്നൂർ ഷാജിലാൽ ജയന്തി സന്ദേശം നൽകി.മലവിള വിജയൻ,മൂക്കുന്നിമല അനിൽ കുമാർ,സി.കരുണാകരൻ,സുനിൽകുമാർ,അനിൽകുമാർ, മിനിമോൾ, ആശ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി പുന്നമൂട് രമേഷേ സ്വാഗതം പറഞ്ഞു.