p-prasad

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ കഴിക്കുന്ന ഭക്ഷണം രോഗത്തിനും മരണത്തിനും കാരണമാകുന്ന സ്ഥിതിയാണുള്ളതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. അതിൽ പ്രധാനം പച്ചക്കറികളിലും മറ്റുമുള്ള വിഷാംശമാണെന്നും ഇത് അപകടകരമായ സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. ആർ.സി.സിയുടെ കണക്ക് അനുസരിച്ച് 35 മുതൽ 40 ശതമാനം വരെ കാൻസർ രോഗത്തിന് കാരണം ഭക്ഷണവും ജീവിതശൈലിയുമാണെന്നും നിയമസഭയിലെ ചോദ്യോത്തരേവളയിൽ മുഹമ്മദ് മുഹ്സീൻ, ഇ.ചന്ദ്രശേഖരൻ, ജി.എസ്.ജയലാൽ എന്നിവർക്ക് മന്ത്രി മറുപടി നൽകി.