bkmudharna

മുടപുരം: പെൻഷൻ 3000 രൂപ ആയി വർദ്ധിപ്പിച്ച് ഉപാധിരഹിതമായി നൽകുക, അധിവർഷ ആനുകൂല്യം ഒരു ലക്ഷം രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷക തൊഴിലാളി ഫെഡറേഷൻ(ബി.കെ.എം.യു) അഴൂർ വില്ലേജ് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ബി. ഇടമന ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു മണ്ഡലം വൈസ് പ്രസിഡന്റ് എം.എഫ്.എഫ്.സി അജയൻ അദ്ധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി എസ്. വിജയദാസ്, അഴൂർ അജയൻ, ബിന്ദു, അനീഷ് വിനോദ്, ശശികുമാർ എന്നിവർ സംസാരിച്ചു.