dam

കാട്ടാക്കട:മൗണ്ടനീയറിംഗ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന പർവ്വതാരോഹണ ചാമ്പ്യൻഷിപ്പ് നെയ്യാർഡാമിൽ സമാപിച്ചു.മലകയറ്റം,റിവർ ക്രോസിംഗ്,വാലി ക്രോസിംഗ്,ചിമിനി ക്ലൈംബിംഗ്,ജൂമറുകൾ തുടങ്ങിയ ഇനങ്ങളിലായി സീനിയർ- ജൂനിയർ- സബ് ജൂനിയർ ആൺ- പെൺ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി.വി.അജിത്‌ലാൽ അദ്ധ്യക്ഷത വഹിച്ചു.സീനിയർ വൈസ് പ്രസിഡന്റ് സുധീഷ്,കൊല്ലം ജില്ലാ സെക്രട്ടറി പ്രദീപ്,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.