
പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6.30ന് കർപ്പൂരദീപകാഴ്ച നടക്കും. ഇന്ന് രാവിലെ 5.40ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് ശ്രീഭൂതബലി, കലശപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6ന് വിളക്ക് വിശേഷാൽ പൂജ, രാത്രി 8ന് റിഥം ഓഫ് ഡാൻസ് നാളെ രാവിലെ 5.40ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് ശ്രീഭൂതബലി, കലശപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 6ന് വിളക്ക് വിശേഷാൽ പൂജ വൈകിട്ട് കളമെഴുത്തും പാട്ടും വിളക്കും, രാത്രി 7ന് ഗാനമേള, 8ന് പള്ളിവേട്ട, പള്ളിവേട്ടക്ക് എഴുന്നള്ളിപ്പ്, പള്ളിക്കുറുപ്പ് പൂജകൾ, കാരിവാൻകുന്ന് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര പുലിയൂർ ഗുരുമന്ദിരം, പച്ചക്കാട് വഴി ക്ഷേത്രത്തിലെത്തും.പ്രസിദ്ധമായ പൈങ്കുനി ഉത്രം ഉത്സവം 18ന് നടക്കും.ദേശീയ മഹോത്സവ മേഖല ജില്ലാ കളക്ടർ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രവും 5 കിലോമീറ്റർ ചുറ്റളവും വൈദ്യുത ദീപാലങ്കാര പ്രഭയിലാണ്.