
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹ്യൂമൻ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് ജാഗ്രത പരിശീലന പരിപാടി സംഘടിപ്പിച്ചു.ഡോ.ബി.പദ്മകുമാർ ഉദ്ഘാടനം ചെയ്തു.ഡോ.ബി.പദ്മകുമാർ തയ്യാറാക്കി എൻ.എസ്.എസ് പ്രസിദ്ധീകരിച്ച കൊവിഡ് ജാഗ്രത എന്ന പുസ്തകം യോഗത്തിൽ കരയോഗ ഭാരവാഹികൾക്ക് വിതരണം ചെയ്തു.യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു.എച്ച്.ആർ.ജി കോ ഓർഡിനേറ്റർ ജി.പ്രവീൺ കുമാർ,യൂണിയൻ സെക്രട്ടറി വി.ഷാബു,എൻ.എസ്.എസ് പ്രതിനിധി സഭാംഗം എസ്.രാജശേഖരൻ നായർ,യൂണിയൻ ഭരണസമിതി അംഗങ്ങളായ മധുകുമാർ,എം.എസ്.പ്രേംജിത്,കെ.രാമചന്ദ്രൻ നായർ,കെ.രാജശേഖരൻ നായർ,മുരളീധരൻ നായർ,സുഭിലാൽ,വിക്രമൻ നായർ,മാധവൻ പിള്ള,വനിതാ യൂണിയൻ പ്രസിഡന്റ് പ്രേമ ടീച്ചർ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ അരുൺ.ജി.നായർ എന്നിവർ പങ്കെടുത്തു.